തിരുവനന്തപുരം:ക്രൈസ്തവ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ നാലിന് രാവിലെ 11 മണിമുതല്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടക്കുന്നു. ജനങ്ങളുടെയിടയില്‍ നിന്ന് തനിയെ രൂപം കൊണ്ട അനൗപചാരിക മൂവ്‌മെന്റായ ക്രൈസ്തവസംയുക്തസമിതിക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേര്‍ന്നു.
നമുക്കു ചുറ്റിനും പലതരത്തിലുള്ള തിന്മകളും പലതരത്തിലുള്ള അരാജകത്വങ്ങളും ശക്തിപ്രാപിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയ്ക്ക് നമ്മുടെ കടമയാണ് തിന്മയ്‌ക്കെതിരെ ശബ്ദിക്കുകയും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നത്. അങ്ങനെയുളള ഒരു സമൂഹത്തില്‍ മാത്രമേ മൂല്യങ്ങള്‍ നിലനില്ക്കുകയുള്ളൂ. അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു.