Wednesday, February 4, 2026
spot_img
More

    ജപമാല ചൊല്ലാതിരിക്കാന്‍ ഇതൊക്കെയാണോ നിങ്ങള്‍ പറയുന്ന കാരണങ്ങള്‍? പരിഹാരമുണ്ട്…

    കൊന്തയോ? ഓ എനിക്കത് ഭയങ്കര മടിയാ.. വേറെ എന്തെല്ലാം പ്രാര്‍ത്ഥനകളുണ്ട് പ്രാര്‍ത്ഥിക്കാനായിട്ട്.. ഇങ്ങനെ പറയുന്ന ചിലരെയെങ്കിലും ഇക്കാലയളവില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലേ. വേറെയും ചില കാരണങ്ങള്‍ അവര്‍ പറയാറുണ്ട്.
    ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനയാണ് അത്, ആവര്‍ത്തനവിരസതയുണ്ട്, ശ്രദ്ധിക്കാന്‍ പറ്റാത്ത പ്രാര്‍ത്ഥനയാണ്… കുറച്ചുസമയം വേണ്ട പ്രാര്‍ത്ഥനയാണ് അത്.

    എന്നാല്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. ഒരു ജപമാല ഭക്തിപൂര്‍വ്വം ചൊല്ലിത്തീര്‍ക്കാന്‍ സാധാരണയായി 15 മുതല്‍ 20 വരെ മിനിറ്റ് മതി. യാത്രയ്ക്കിടയിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. ജോലിക്കിടയിലും പ്രാര്‍ത്ഥിക്കാം. ഒരു കൈയില്‍ ജപമാലയുമായി നമുക്കിടയിലൂടെ നടന്നുപോയ വ്യക്തിയായിരുന്നു മദര്‍ തെരേസ. എവിടെപ്പോയാലും എന്തു ചെയ്താലും ജപമാല ചൊല്ലുക. പാദ്രെ പിയോയും തുടര്‍ച്ചയായി ജപമാല ചൊല്ലിയിരുന്ന വിശുദ്ധനായിരുന്നു. ഒരുമിച്ച് കൊന്ത ചൊല്ലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല, ഒരു ദശകം ഇപ്പോള്‍ ചൊല്ലുക.

    മറ്റൊരു സമയത്ത് അടുത്തത് ചൊല്ലുക. ജപമാല സുവിശേഷസംഗ്രഹമാണ്. ബൈബിളിനെ ഇത്രത്തോളം കാച്ചിക്കുറുക്കിയ മറ്റൊരു പ്രാര്‍ത്ഥനയുമില്ല. ക്രൈസ്തവനാണോ ബൈബിള്‍ അറിഞ്ഞിരിക്കണം. അതിന് എളുപ്പമാര്‍ഗ്ഗമാണ് ജപമാല. അശ്രദ്ധമായും ധ്യാനമില്ലാതെയും പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണ് ജപമാല ബോറായി തോന്നുന്നത്, ശ്രദ്ധയുണ്ടായിരിക്കുക, ഭക്തിയുണ്ടായിരിക്കുക, ധ്യാനമുണ്ടായിരിക്കുക. ജപമാല ഒരിക്കലും വിരസമായിരിക്കുകയില്ല.

    ജപമാല പ്രാര്‍ത്ഥന എല്ലാ ദിവസവും ചൊല്ലണമെന്ന് ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. മാതാവ് തന്നെ നേരിട്ടുപറഞ്ഞകാര്യം. അതിന് വേണ്ടത്ര ഗൗരവം കൊടുക്കുക.

    മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇനിമുതല്‍ ഒഴികഴിവ് പറയാതെ നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും അതുവഴി ദൈവാനുഗ്രഹം പ്രാപിക്കാനും സാധിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!