കൈലാഷഹാര്‍: റോഡ് അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന കന്യാസ്ത്രീ മരണമടഞ്ഞു. എഫ്‌സിസി സന്യാസിസി സമൂഹത്തിലെ എറണാകുളം സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ജോസ്‌ലൈനാണ് മരണമടഞ്ഞത് . 66 വയസായിരുന്നു. സിന്ദുക്പതാര്‍ കോണ്‍വെന്റിലെ സുപ്പീരിയറായ സിസ്റ്റര്‍ മിഷനറിസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ദെ സാലെസുമായി ചേര്‍ന്നാണ് ശുശ്രൂഷ നടത്തിയിരുന്നത്.
അപകടത്തില്‍ സിസ്റ്റര്‍ മരിയ തെരേസിനും പരിക്ക് പറ്റിയിട്ടുണ്ട്. 73 കാരിയായ സിസ്റ്റര്‍ക്ക് കാലുകള്‍ക്കാണ് പരിക്ക്. സഹയാത്രികരായ രണ്ടുപേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. എഫ്‌സിസി ഹെഡ് ക്വാര്‍ട്ടേഴ്‌സായ ആലുവയിലായിരിക്കും സംസ്‌കാരചടങ്ങുകള്‍.
2011 ലാണ് എഫ്‌സിസി അഗര്‍ത്തലയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു കമ്മ്യൂണിറ്റികളാണ് ഇവിടെയുള്ളത്.