കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപം തോട്ടത്തില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാര്‍ മിക്‌സിംങ് പ്ലാന്റില്‍ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന ദേവാലയത്തില്‍ ഏതാനും ദിവസം മുമ്പ് മാത്രമാണ് തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിച്ചത്. വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് തിരുസ്വരൂപം തോട്ടത്തില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഒന്നായി ഈ സംഭവത്തെ കാണാന്‍ കഴിയുമോ എന്നതാണ് വിശ്വാസികളുടെ സംശയം. വര്‍ദധിച്ചുവരുന്ന ക്രൈസ്തവവിരുദ്ധതയുടെ ഭാഗമാണോ ഇതെന്നും അവര്‍ സംശയിക്കുന്നു. അമേരിക്കയിലുടനീളം വിശുദ്ധ രൂപങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള അക്രമം തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.