രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് സെന്റ് അഗസ്റ്റിയന്‍സ് ഫൊറോന പളളിയില്‍ ഇന്ന് കൊടിയേറും. 16 നാണ് പ്രധാന തിരുനാള്‍. നാലിന് വികാരി ഫാ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ തിരുനാളിന് കൊടിയേറ്റും. 4.15 ന് പാലക്കാട് രൂപതസഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും.
15 ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന. ജപമാല പ്രദക്ഷിണം. 16 ന് രാവിലെ 10 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും.