ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 37 മനുഷ്യാവകാശസംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത നിവേദനം. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുളള മതംമാറ്റത്തില്‍ നിന്നും വിവാഹത്തില്‍ നിന്നും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
പഞ്ചാബ്, സിന്ധ് പ്രൊവിന്‍സുകളില്‍ ക്രൈസ്തവ ഹൈന്ദവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള്‍ സാധാരണമായിക്കഴിഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു.