Wednesday, December 3, 2025
spot_img
More

    CMC സന്യാസിനി സമൂഹത്തിന്റെ ചരിത്രം ഒരു ലഘു ചിത്രമായി അവതരിപ്പിച്ചുകൊണ്ട് കാമറ സിസ്റ്റർ വീണ്ടും ജന മനസ്സുകളിലേക്ക്

    കർമ്മലമാതാവിന്റെ സന്യാസസഭാചരിത്രത്തെക്കുറിച്ച് CMC Sisters നിർമിച്ച കാർമ്മലിലെ ബേസ്റൗമ എന്ന 20 മിനിറ്റോളം നീളുന്ന ഷോർട്ട് ഫിലിo പൂർത്തിയായി. നവീകരിച്ച കർമ്മലീത്ത സഭാസ്ഥാപകയായ വി. അമ്മത്രേസ്യയുടെ തിരുനാളായ ഒക്ടോബർ 15 ന് സി.എം.സി. നിർമ്മലാ പ്രോവിൻസിന്റെ ഔദ്യോഗിക യൂടൂബ് ചാനലായ നിർമല മീഡിയയിൽ പ്രക്ഷേണം ചെയ്യുന്നു. മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അനിജയും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ക്രസ്‌ലിനും ചേർന്ന് പ്രകാശനം ചെയ്തു. ആദ്യ ക്യാമറ നൺ എന്നറിയപ്പെടുന്ന സി. ലിസ്മിയാണ് ഇതിന്റെ സ്ക്രിപ്റ്റും ക്യാമറയും എഡിറ്റിoഗും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ക്യാമറ ജെറിൻ മനോജ്. മോഹിനിയാട്ടം രചന സി. ഷാരോണും സംഗീത പശ്ചാത്തലം ഷെർദിൻ തോമസുമാണ്. പൂമല ഡാം, ചെപ്പാറ, വട്ടായി, വാടാനപ്പിള്ളി ബീച്ച്, പുത്തൂർ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നു.

    YOU TUBE കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കുക

    https://www.youtube.com/watch?app=desktop&v=Ppw4NKFgC-8

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!