ഔര്‍ ലേഡി ഓഫ് ഹണി എന്നാണ് ബ്രസീലിലെ ഈ മരിയന്‍രൂപം അറിയപ്പെടുന്നത്. കാരണം കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഈ രൂപത്തില്‍ നിന്ന് തേനും കണ്ണീരും ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് മാതാവിന്റെ അത്ഭുതചരിത്രം പുറംലോകം അറിഞ്ഞത്.
1993 ലാണ് ടിവി ചാനല്‍ ഈ പ്രോഗ്രാം സംപ്രേഷണം ചെയ്തത്. ലിലിയന്‍ അപ്പാറെസിഡ എന്ന വ്യക്തിയുടേതാണ് ഈ മരിയന്‍ രൂപം. ഫാത്തിമാ മാതാവിനോട് അത്യധികം ഭക്തിയുള്ള വ്യക്തിയായിരുന്നു ലിലിയന്‍. എല്ലാ മാസവും പതിമൂന്നാം തീയതി( ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട ദിനം) പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ മരിയരൂപത്തില്‍ നിന്ന് സുഗന്ധം പ്രസരിച്ചു. പക്ഷേ ഒരു ദിവസം മാത്രമേ അതുണ്ടായുള്ളൂ. ലിലിയന്റെ മരിയഭക്തിയെക്കുറച്ച് അറിയാവുന്ന ഒരു അയല്‍വാസി ഒരിക്കല്‍ ഫാത്തിമാ സന്ദര്‍ശിച്ചപ്പോള്‍ ലിലിയന് നല്കിയത ഫാത്തിമാമാതാവിന്റെ രൂപമായിരുന്നു 1991 ഒക്ടോബര്‍ 20 നായിരുന്നു അത്. 1993 മെയ് 13 ന് തന്റെ മരിയന്‍രൂപം കരയുന്നതായി ലിലിയന്‍ കണ്ടെത്തി.
പെട്ടെന്ന് തന്നെ അവള്‍ അത് തുടച്ചുകളഞ്ഞു.പക്ഷേ മരിയന്‍രൂപം വീണ്ടും കണ്ണീര്‍വാര്‍ത്തു. ലിലിയന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടു. വളരെപെട്ടെന്ന് തന്നെ നഗരത്തിലെ ദേവാലയത്തിലേക്ക് രൂപം മാറ്റി. അധികം വൈകാതെ രൂപത്തില്‍ നിന്ന് ഉപ്പുരസവും പുറപ്പെട്ടു. 1993 മെയ് 22 മുതല്‍ രൂപത്തില്‍ നിന്ന് തേനും പ്രവഹിച്ചുതുടങ്ങി.
അതോടെ മരിയന്‍രൂപം തേന്‍മാതാവ് എന്ന് അറിയപ്പെടാനാരംഭിച്ചു. ശാസ്ത്രീയമായ ഗവേഷണങ്ങളും ഈ രൂപത്തെക്കുറിച്ച് നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം രൂപത്തില്‍ നിന്ന് ഒഴുകിയത് വെള്ളവും ഉപ്പും എണ്ണയും തേനും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.