കൊളംബോ: 2019 ലെ ഈസ്റ്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് സാര്‍വത്രിക പിന്തുണ വേണമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്. ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. ഈസ്റ്റര്‍ ആക്രമണം ഏഴോ എട്ടോ പേര്‍ നടത്തിയതല്ല. അതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇന്റര്‍നാഷനല്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ആവശ്യമുണ്ട്. പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പലകാര്യങ്ങളിലും അവ്യക്തത നിലനില്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.