Sunday, December 22, 2024
spot_img
More

    ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ഈ പ്രാര്‍ത്ഥന മുടക്കരുതേ…

    ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പല സ്ത്രീകളും മറുപടി പറയാന്‍ അല്പസമയമെടുക്കാറുണ്ട്. പക്ഷേ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ എന്ന് ചോദി്ക്കുമ്പോള്‍ ഉടനടി മറുപടി വരുകയും ചെയ്യും.ഇതില്‍ നിന്ന് മനസ്സിലാക്കുന്നത് പല സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് കുറവും മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് സാധാരണവുമാണെന്നാണ്.

    പക്ഷേ ഇത് ശരിയായ രീതിയല്ല. ഭര്‍ത്താവാണ് കുടുംബത്തിന്റെ കേന്ദ്രസ്ഥാനം. അദ്ദേഹത്തിന് വഴിതെറ്റുകയോ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതിന് കാരണം പ്രാര്‍ത്ഥനയുടെ കുറവ് തന്നെയാവാം. അതുകൊണ്ട് നിശ്ചയമായും ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ഭാര്യമാര്‍/ അപ്പന്മാര്‍ക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കണം.

    എന്തിന് വേണ്ടിയെല്ലാമാണ് പ്രാര്‍ത്ഥിക്കേണ്ടത്?

    ദൈവസ്‌നേഹം തിരിച്ചറിയാന്‍ വേണ്ടിയാണ് ആദ്യംപ്രാര്‍ത്ഥിക്കേണ്ടത്.

    ദൈവസ്‌നേഹത്തില്‍ നിന്ന് അകന്നുപോകുന്ന കുടുംബനാഥന്മാര്‍ എന്നും പ്രശ്‌നക്കാരാണ്. അതുകൊണ്ട് വചനം പറഞ്ഞ് ഇങ്ങനെ പ്രാര്‍ത്ഥിക്കണം. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ.

    ഭര്‍ത്താവെന്ന നിലയിലുള്ള അദ്ദേഹത്തിന് തന്റെ വിളിക്കനുസരിച്ച ജീവിതം നയിക്കാനുള്ള കൃപയ്ക്കുവേണ്ടിയാണ് രണ്ടാമതായി പ്രാര്‍ത്ഥിക്കേണ്ടത്.

    ഭര്‍ത്താക്കന്മാരേ ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം എന്ന തിരുവചനം പറഞ്ഞായിരിക്കട്ടെ ഈ പ്രാര്‍ത്ഥന നടത്തേണ്ട്.

    നല്ല ഒരു പിതാവായി മാറാനുളള യോഗ്യതയ്ക്കുവേണ്ടിയായിരിക്കണം മൂന്നാമത്തെ നിയോഗം
    പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍ എന്ന ഏഫേസോസ് 6: 4 പറഞ്ഞായിരിക്കണം ഈ പ്രാര്‍ത്ഥന.

    കുടുംബത്തിന് വേണ്ടി ജീവിക്കാനും വിശ്വാസത്തില്‍ സ്ഥിരതയുള്ളവനുമാകാനാണ് അടുത്ത പ്രാര്‍ത്ഥന.

    നിങ്ങള്‍ സദാ ജാഗരൂകരായിരിക്കുവിന്‍ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുവിന്‍. പൗരുഷവും കരുത്തും ഉളളവരായിരിക്കുവിന്‍ നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍ എന്ന വചനം പറഞ്ഞായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!