ജെറുസലേമില്‍ നടന്ന പര്യവേക്ഷണത്തിനിടയില്‍ അപൂര്‍വ്വമായ വൈഡ്യൂരക്കല്ല് ലഭിച്ചു. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള കല്ല് ആണ് ഇത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ബാല്‍സം മരത്തിന്റെ ചിത്രം രത്‌നത്തില്‍ കൊത്തിവച്ചിട്ടുമുണ്ട്. ലോകത്തില്‍ ആദ്യമായാണ് ബാല്‍സം മരത്തിന്റെ ചിത്രം എവിടെയെങ്കിലും കൊത്തിവച്ചിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അഞ്ചു പഴങ്ങള്‍ കായ്ച്ചുനില്ക്കുന്ന ശിഖരത്തില്‍ പക്ഷി ഇരിക്കുന്ന തരത്തിലാണ് ചിത്രം കൊത്തിവച്ചിട്ടുള്ളത്. സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനിലെ വിദഗ്ദരാണ് എമക് സുരീം നാഷനല്‍ പാര്‍ക്കില്‍ നിന്നും ദീര്‍ഘവൃത്താകൃതിയിലുള്ള ഈ രത്‌നം കണ്ടെത്തിയിരിക്കുന്നത്.