വല്ലാര്‍പാടം: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാളിന് ഒരുക്കമായി വല്ലാര്‍പാടത്തമ്മയ്ക്കുള്ള അടിമ സമര്‍പ്പണം നടത്തുന്നു. വല്ലാര്‍പാടം അടിമസമര്‍പ്പണ വാട്‌സ്ആപ്പ് കൂട്ടായ്മകളില്‍ ചേര്‍ന്ന് അടിമസമര്‍പ്പണം നടത്താവുന്നതാണ്. നവംബര്‍ അഞ്ചുമുതല്‍ ഡിസംബര്‍ എട്ടുവരെയാണ് അടിമസമര്‍പ്പണം നടത്തേണ്ടത്. തിരുസഭ സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിച്ചു നല്കിയിട്ടുള്ളതും വിശുദ്്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ ക്രമപ്രകാരമുള്ള സമര്‍പ്പണ പ്രാര്‍ത്ഥനകളും വായനകളുമാണ് 33 ദിവസത്തേ സമര്‍പ്പണപ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ആന്റണി ഷൈന്‍ ഫോണ്‍ :8089223183