കൊച്ചി: അന്തര്‍ദ്ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ എല്ലാ സീറോ മലബാര്‍ രൂപതകളിലെയും വലിയ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കുടുംബസംഗമം ( അമോര്‍ ഫമിലിയ) നടത്തി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ശ്വാസമാണ് ഓരോ മനുഷ്യരും എന്നതിനാല്‍ ജീവന്‍ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാതൃവേദി വലിയ കുടുംബങ്ങളുടെ സംരക്ഷകര്‍ ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദൈവത്തിന്റെ സ്‌നേഹസമ്മാനം ധൈര്യത്തോടെ ഏറ്റെടുത്തവരാണ് ഓരോ വലിയ കുടുംബവുമെന്ന് മാതൃവേദി ബിഷപ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ഡോ. കെവി റീത്താമ്മ, ഫാ. വിത്സന്‍ എലുവത്തിങ്കല്‍സ സിസ്റ്റര്‍ ഗ്രേസ്, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.