പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയില്‍ നിന്ന് കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ 17 അംഗ യുഎസ് മിഷനറി സംഘത്തിലെ രണ്ടുപേര്‍ മോചിതരായി. മോചനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മോചനവാര്‍ത്ത സത്യമാണെന്ന് ക്രിസ്ത്യന്‍ മിഷനറി സഭയുടെ വെബ്‌സൈറ്റ് പറയുന്നു.
കഴിഞ്ഞ മാസം 16 നാണ് 17 പേര്‍ അടങ്ങുന്ന മിഷനറി സംഘത്തെ കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. എട്ടുമാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ പതിനേഴ് പേരാണ് ബന്ദികളാക്കപ്പെട്ടത്. പതിനാറ് യുഎസ് പൗരന്മാരും ഒരു കാനഡക്കാരനുമാണ് ബന്ദികളായവര്‍.
17 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി അക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ജനങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് ഹെയ്ത്തിയില്‍ പതിവായിരി്ക്കുകയാണ്.