Friday, December 27, 2024
spot_img
More

    ഹെയ്ത്തി: മിഷനറിമാരുടെ മോചനം മോചനദ്രവ്യം നല്കാതെ

    ഹെയ്ത്തി: ബന്ദികളുടെ തടവില്‍ നിന്ന് മോചിതരായ രണ്ടു മിഷനറിമാര്‍ക്ക് മോചനദ്രവ്യം നല്കിയിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 400 Mawozo എന്ന കൊള്ളസംഘമാണ് ഹെയ്ത്തിയില്‍ നിന്ന് 17 മിഷനറിമാരെ തട്ടിക്കൊണ്ടുപോയതും മോചനദ്രവ്യം ആവശ്യപ്പെട്ടതും. 17 മില്യന്‍ ഡോളറായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കില്‍ മിഷനറിമാരെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

    ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയിലെ 17 മിഷനറിമാരെയാണ് കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് വിട്ടയച്ചിരിക്കുന്നത്. രോഗികളും പ്രായപൂര്‍ത്തിയായവരുമായ വ്യക്തികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ചു കുട്ടികളും അടങ്ങുന്ന മിഷനറിസംഘമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞുമുതല്‍ 48 വയസ് വരെ പ്രായമുള്ളവരുണ്ട്.

    ബാക്കിയുള്ള 15 പേരുടെ മോചനത്തിന് വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രി അഭ്യര്‍ത്ഥിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!