കൊളംബോ: ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് 25 പേരുടെ വിചാരണ ആരംഭിച്ചുവെങ്കിലും വിചാരണയില്‍ തനിക്ക് അതൃപ്തിയാണ് ഉള്ളതെന്ന് കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്.
വിശദമായ കൂടുതല്‍ അന്വേഷണമാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടാവേണ്ടതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. വന്‍തോതിലുളള ഗൂഢാലോചന ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ ഗൂഢാലോചന പുറത്തുവന്നിട്ടില്ല. കുറ്റകൃത്യത്തെ പൊതിഞ്ഞുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ എല്ലാ കത്തോലിക്കരും ഇതുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരകള്‍ക്ക് സേവനങ്ങള്‍ നല്കുന്നതില്‍ മുന്‍ഗണന നല്കണമെന്നും അദ്ദേഹം വൈദികരോടും സന്യസ്തരോടും ആവശ്യപ്പെട്ടു.
ഈസ്റ്റര്‍ ദിന ചാവേറാക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു.