കൊച്ചി: സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫെബ്രുവരിയിലെ ഉത്തരവ് പിന്‍വലിക്കാന്‍ പോകുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാന്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിയാണ് ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി അപ്രസക്തമാണെന്ന് വിലയിരുത്തി ജസ്റ്റീസ് പി. വി കുഞ്ഞികൃഷ്ണന്‍ തള്ളി. നിയമപരമായി പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും സര്‍ക്കാരിന് നല്കി. ഇതിനിടെ ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി.
അതോടെയാണ് പഴയ ഉത്തരവ് പിന്‍വലിച്ചു പുതിയ നിയമപ്രകാരം ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയത്.