അഞ്ചുമാസം മാത്രം പ്രായമുള്ള മകന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് നിക്ക് കാനോന്‍ എന്ന നടന്‍ തന്റെ ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചത്. കണ്ണീരു തുടച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവംപങ്കുവച്ചത്. സെന്‍ എന്നായിരുന്നു മകന്റെ പേര്. രണ്ടുമാസം പ്രായമുള്ളപ്പോഴാണ് അവന്റെ ചില ശരീരപ്രത്യേകതകള്‍ നിക്കും ഭാര്യ അലെസാ സ്‌കോട്ടും തിരിച്ചറിഞ്ഞത്. ആ പ്രത്യേകതകള്‍ ഡോക്ടറുമായി പങ്കുവയ്ക്കുകയും വിദഗ്ദ പരിശോധനയില്‍ കുഞ്ഞിന് ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയുമായിരുന്നു. അപ്പോഴും കുടുംബം മുഴുവന്‍ പ്രതീക്ഷയില്‍ തന്നെയായിരുന്നു.
സര്‍ജറിയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. അത്ഭുതങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍്ത്ഥനയുടെ ശ്ക്തി വഴിയാണ്ഇപ്പോള്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ നില്ക്കുന്നതും. വീഡിയോയില്‍ അദ്ദേഹം പറയുന്നു. തന്റെ ശക്തരായ പടയാളികളുടെ ചുമലിലേക്കാണ് ദൈവം ഏറ്റവും കൂടുതല്‍ ഭാരം വയ്ക്കുന്നത്. മകന്റെ മരണത്തെ അദ്ദേഹം ഇപ്രകാരമാണ് വിലയിരുത്തുന്നത്. 41 കാരനായ നിക്ക് ഏഴുമക്കളുടെ പിതാവു കൂടിയാണ്.
വേദനാകരമായ ഈ അനുഭവത്തിലും ഞാന്‍ ദൈവത്തിന്റെ കരം പിടിച്ചു മുന്നോട്ടുപോകും. നിക്കിന്റെ ഈ വാക്കുകള്‍ ജീവിതത്തിലെ സഹനങ്ങളെയും ദുരിതങ്ങളെയും നേരിടാന്‍ നമുക്കും കരുത്തു പകരട്ടെ.