ആഗമനകാലത്ത് മധ്യയൂറോപ്പില്‍ നടത്തിവരുന്ന ഒരു പാരമ്പര്യമാണ് ഇത്, ക്രിസ്തുമസിന് മുന്നോടിയായി അതായത് ഒമ്പതു ദിവസം മുമ്പ് യൗസേപ്പിതാവിന്റെ രൂപവുമായി ഓരോ വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രദക്ഷിണം നടത്താറുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് യൗസേപ്പിതാവിന്റെ രൂപം സംവഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നത്. അവര്‍ തങ്ങളുടെ വീടുകളിലേക്ക് രൂപം കൊണ്ടുപോയി അതിന് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കും. പിന്നീട് മറ്റൊരുവീട്ടിലേക്ക് യൗസേപ്പിതാവിന്റെ രൂപം കൊണ്ടുപോകും, ഒമ്പത് ആണ്‍കുട്ടികളാണ് ഇതിന് നേതൃത്വം നല്കുന്നത്.ഡിസംബര്‍ 24 ാം തീയതി ഒമ്പതു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഇതില്‍ പങ്കുചേരും.
എല്ലാവരും വെളളവസ്ത്രമാണ് ധരിക്കുന്നത്. ഇവരെല്ലാം കൂടി ചേര്‍ന്ന് യൗസേപ്പിതാവിന്റെ രൂപം വഹിച്ച് ടൗണ്‍ ദേവാലയത്തിലെ പുല്‍ക്കൂട്ടിലേക്ക് പ്രദക്ഷിണം നടത്തും. യൗസേപ്പിതാവിനെ വഹിക്കല്‍ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ഈശോയുടെ തിരുപ്പിറവിയില്‍ യൗസേപ്പിതാവിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചടങ്ങാണ് ഇത്.
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.