പാരീസ്: പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മെസോ-അല്‍ഫോറിലെ സെന്റ് ആഗ്നസ് കത്തോലിക്കാപള്ളിയില്‍ അതിക്രമിച്ചുകയറിയ ആയുധധാരിയെ പോലീസ് പിടികൂടി. പള്ളിക്ക് വെളിയില്‍ കഠാരയ്ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു ഇയാള്‍. വഴിപോക്കര്‍ക്കെതിരെ വധഭീഷണിയും മുഴക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് അക്രമിയെ പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. തീവ്രവാദി ആക്രമണങ്ങളും ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണങ്ങളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ സംഭവത്തെയും ആശങ്കയോടെയാണ് ലോകം കാണുന്നത്.