ബെംഗളൂര്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനായി കര്‍ണ്ണാടക നിയമസഭ പാസാക്കിയ ബില്ലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നിരവധി സംഘടനകള്‍. ക്രൈസ്തവ സംഘടനകള്‍ക്ക് പുറമെ നാല്പതോളം സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ക്രൈസ്തവ സമൂദായത്തെ അവഹേളിക്കുന്ന തരത്തില്‍ മതവിശ്വാസ സ്വാതന്ത്ര്യസംരക്ഷണാവകാശ ബില്ലുമായി കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഖേദകരമാണെന്ന് ബെംഗളൂര് ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ കേസെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ഒട്ടേറെ തവണ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉള്‍പ്പെടെയുള്ളവരോട് സമുദായ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെ ഇതര സമുദായക്കാരും ബില്ലിനെ എതിര്‍ത്ത് രംഗത്തുളളത് ആശ്വാസകരമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.