Friday, January 3, 2025
spot_img
More

    ഇരട്ടസഹോദരങ്ങള്‍ ഇന്ന് ഒരുമിച്ച് ബലിവേദിയിലേക്ക്…

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്കും വണ്ടംപതാല്‍ പേഴുംകാട്ടില്‍ കുടുംബത്തിനും ഇന്ന് അവിസ്മരണീയ സുദിനം. വണ്ടംപതാല്‍ ഇടവകയില്‍ നിന്നുള്ള ആദ്യത്തെ വൈദികാഭിഷേകം ഇരട്ട സഹോദരന്മാരുടേതായതിലാണ് ഇടവകയ്ക്കും രൂപതയ്ക്കും സന്തോഷമെങ്കില്‍ തങ്ങളുടെ ഇരട്ട മക്കള്‍ ഒരുമിച്ച് വൈദികരാകുന്നതിന്റെ സന്തോഷമാണ് ആന്‍ഡ്രൂസ്-സെലീന ദമ്പതികള്‍ക്ക്.

    ഈ ചരിത്രനിമിഷത്തിന് വേദിയാകുന്നത് സെന്റ് പോള്‍ ദൈവാലയമാണ്. ഇന്ന് രാവിലെ 9.15 ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ കൈവയ്പു ശുശ്രൂഷ വഴി ഡീക്കന്‍ ആന്‍ഡ്രൂസും ഡീക്കന്‍ വര്‍ഗീസും വൈദികരാകും. ബിഷപ് എമിരത്തൂസ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.

    ജനിച്ച നിമിഷം മുതല്‍ ആന്‍ഡ്രൂസും വര്‍ഗ്ഗീസും എല്ലാകാര്യങ്ങളിലും ഒരുപോലെയായിരുന്നു. ഒരേ താല്പര്യങ്ങള്‍.. പരീക്ഷകള്‍ക്ക് പോലും ഒരേ മാര്‍ക്ക്.. ഭാവിജീവിതം തിരഞ്ഞെടുക്കുന്ന കാര്യത്തിലും ആ തുല്യതയ്ക്ക് മാറ്റമുണ്ടായില്ല. ഒരേ മനസ്സും ഒരേ ചിന്തയും ഒരേ തീരുമാനവുമാണ് ഇന്ന് ഈ സഹോദരന്മാരെ ബലിവേദിയിലും ഒരുമിച്ചു നിര്‍ത്തുന്നത്.

    ഈ നവവൈദികര്‍ക്ക് നമുക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേരാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!