പുതുവര്‍ഷത്തില്‍ ദൈവവുമായി ബന്ധം ഉറപ്പിക്കാന്‍ അമേരിക്കന്‍ യുവജനങ്ങള്‍

പുതുവര്‍ഷത്തിലെ പുതു തീരുമാനങ്ങളില്‍ ദൈവവുമായുള്ള ബന്ധം സ്ഥാപിക്കാനും ഉറപ്പിക്കാനും യുവജനങ്ങള്‍ തീരുമാനമെടുത്തതായി ന്യൂ ലൈഫ് വേ റിസേര്‍ച്ച് സര്‍വേ. അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ യുവജനങ്ങള്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

പുതുവര്‍ഷത്തിലെടുത്ത പുതുതീരുമാനങ്ങളുടെ പട്ടികയിലാണ് ദൈവവുമായുള്ള ബന്ധസ്ഥാപനവും മുമ്പന്തിയിലുള്ളത്. 18 മുതല്‍ 34 വരെ പ്രായമുള്ളവരുടേതാണ് ഈ അഭിപ്രായപ്രകടനം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനവും മാസത്തില്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും ദൈവാരാധനയില്‍ പങ്കെടുത്തിട്ടുണ്ട്. വെള്ളക്കാരെക്കാള്‍ ബ്ലായ്ക്ക് അമേരിക്കന്‍സാണ് ദൈവവുമായുള്ള ബന്ധസ്ഥാപനത്തിന്റെ കാര്യത്തിന് മുന്‍തൂക്കം നല്കിയിരിക്കുന്നത്.

ആരോഗ്യം, പണം, സമയം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയിരിക്കുന്നവരുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates