കോവിഡ്, ഒമിക്രോണ്‍… വര്‍ഷം തോറും തുടരുന്ന പകര്‍ച്ചവ്യാധികള്‍ ജനജീവിതം ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. പലതരം വൈറസ് ബാധകള്‍ വേറെയും. ഇത്തരമൊരു സാഹചര്യത്തില്‍ പ്ലേഗിന്റെ പ്രത്യേകമധ്യസ്ഥനായി സഭ വണങ്ങുന്ന കാസിമിറിനോടുള്ള പ്രാര്‍ത്ഥന വളരെ ഫലദായകമാണ്. മാനസികവും ശാരീരികവുമായ സൗഖ്യത്തിനും വിശുദ്ധന്റെ മാധ്യസ്ഥം സഹായകരമാണ്. പോളണ്ടിലെ രാജകുമാരനായിരുന്നു അദ്ദേഹം.
15 ാം നൂറ്റാണ്ടായിരുന്നു ജീവിതകാലം. രോഗികളോട് പ്രത്യേക സ്‌നേഹവും അനുകമ്പയും ഉണ്ടായിരുന്ന വ്യക്തിയുമായിരുന്നു. 25 ാം വയസില്‍ ക്ഷയരോഗം ബാധിച്ചാണ് വിശുദ്ധന്‍ മരണമടഞ്ഞത്. കാസിമിറിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
രോഗികളെ സ്‌നേഹിക്കുകയും അവരോട് അനുകമ്പ പുലര്‍ത്തുകയും ചെയ്ത വിശുദ്ധ കാസിമിറേ, പകര്‍ച്ചവ്യാധികള്‍ മൂലം ദുരിതത്തിലായ ലോകത്തിനും ഞങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി അങ്ങ് മാധ്യസ്ഥം യാചിക്കണമേ. ഈ ലോകത്തെ രക്ഷിക്കാന്‍ അങ്ങയുടെ ശക്തിയേറിയ മാധ്യസ്ഥം ഏറെ ഉപകാരപ്പെടട്ടെ. അങ്ങയെ അറിഞ്ഞിട്ടില്ലാത്തവര്‍ അങ്ങയെ അറിയാനും ഈ പ്രത്യേകപ്രാര്‍ത്ഥനകള്‍ കാരണമായിത്തീരട്ടെ. ആമ്മേന്‍.