വിശുദ്ധി ഒരു സംരക്ഷണ കവചമാണ്. ആര്‍ക്കും അതിനെ തകര്‍ക്കാന്‍ സാധിക്കുയില്ല. തോല്പിക്കാനും സാധിക്കുകയില്ല. വിശുദ്ധ പാലിക്കുന്നവനെ, പ്രാപിക്കുന്നവനെ സാത്താന് തൊടാന്‍ പോലും കഴിയുകയില്ല. ഇരുമ്പുവാതിലുകളെ മലര്‍ക്കെ തുറക്കുന്ന ശക്തിയാണ് വിശുദ്ധി. കയറിച്ചെല്ലുന്ന ഇടങ്ങളിലെ ശത്രുവിന്റെ പ്രതിരോധങ്ങളെ തച്ചുതകര്‍ക്കുന്ന മഹാശക്തിയുടെ പേരാണ് വിശുദ്ധി. അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. വിശുദ്ധി പാലിക്കുന്നവന് ഒരു അഭിഷേകമുണ്ട്. അതൊരു സംരക്ഷണമാണ്. വിശുദ്ധി അജയ്യമായ പരിചയാണ്. തോല്പിക്കാന്‍ കഴിയാത്ത പരിചയാണ്.