Thursday, December 4, 2025
spot_img
More

    കന്യാസ്ത്രീ, നേഴ്‌സ്, മിഡ് വൈഫ്; അറിയാം, സിസ്റ്റര്‍ വേറോനിക്കയുടെ വേഷപ്പകര്‍ച്ചകള്‍

    ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്( യോഹ 10:10) തന്റെ സന്യാസജീവിതത്തിന്റെ ആപ്തവാക്യമായി ഈ തിരുവചനഭാഗം തിരഞ്ഞെടുത്ത സിസ്റ്റര്‍ വേറോനിക്ക തന്റെ ജീവിതം മുഴുവന്‍ നീക്കിവച്ചിരിക്കുന്നതും ഈയൊരു ലക്ഷ്യത്തോടെ തന്നെ.

    മേഘാലയ കേന്ദ്രമായി ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് 53 കാരിയായ സിസ്റ്റര്‍ വേറോനിക്ക. ഒരേ സമയം മൂന്ന് ദൗത്യങ്ങളാണ് ഇവിടെ സിസ്റ്റര്‍ വേറോനിക്ക കാഴ്ചവയ്ക്കുന്നത്. അടിസ്ഥാനപരമായിട്ടുളള കന്യാസ്ത്രീ എന്ന പദവിക്ക് പുറമെ നേഴ്‌സിന്റെയും മിഡ് വൈഫിന്റെയും ജോലികള്‍ കൂടി വേറോനിക്ക വഹിക്കുന്നു. സോഹ്‌ക്ലോങ് എന്ന ഗ്രാമത്തിലാണ് സിസ്റ്റര്‍ സേവനം ചെയ്യുന്നത്. നേഴ്‌സിംങ് പ്രഫഷനായി തിരഞ്ഞെടുത്ത സിസ്റ്റര്‍ കൂടുതലും മിഡ് വൈഫായിട്ടാണ് സേവനം ചെയ്യുന്നത്.

    ഒരു ജീവിതത്തിന്റെ തുടക്കവും ഒടുക്കവും കാണാന്‍ അവസരം കിട്ടുന്നവ്യക്തിയായിട്ടാണ് തന്നെ അവര്‍ വിശേഷിപ്പിക്കുന്നത്. ഒരു കുട്ടി ജനിച്ചുവീഴുമ്പോള്‍ അത് കണ്ണ് തുറക്കുന്നതു കാണാനും ഒരു വ്യക്തി മരിക്കുമ്പോള്‍ കണ്ണടയ്ക്കുന്നത് കാണാനും ഒരു നേഴ്‌സിന് അവസരം കിട്ടുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സിസ്റ്ററുടെ സാമീപ്യവും വാക്കുകളും ഏറെ ആശ്വാസപ്രദമാണ്. പലര്‍ക്കും പ്രസവം എന്ന് കേള്‍ക്കുന്നതേ പേടിയാണ്. ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സിസ്റ്റര്‍ പറയുന്നു,

    കേരളത്തിലേതുപോലെ ആരോഗ്യമേഖലയില്‍ വന്‍കുതിച്ചുച്ചാട്ടം ഉണ്ടായിട്ടില്ലാത്ത മേഘാലയ പോലെയുളള ഒരു സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങളുടെ ആശ്വാസവും പ്രതീക്ഷയുമാണ് സിസ്റ്റര്‍ വേറോനിക്ക. മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സമൂഹാംഗമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!