Wednesday, February 5, 2025
spot_img
More

    ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിന് വേണ്ടി വിശുദ്ധ അഗതായോട് പ്രാര്‍ത്ഥിക്കൂ

    രക്തസാക്ഷിയായ വിശുദ്ധ അഗത ദൈവസന്നിധിയില്‍ ഏറെ ശക്തിയുള്ള മാധ്യസ്ഥരില്‍ ഒരാളാണ്. എഡി 251 ലാണ് അഗത രക്തസാക്ഷിയായതെന്ന് വിശ്വസിക്കപ്പെടുന്നു. മനസ്സിലും ശരീരത്തിലും ആത്മാവിലും പലതരത്തിലുള്ള വേദനകളും അസുഖങ്ങളുമായി കഴിഞ്ഞുകൂടൂന്നവര്‍ക്ക് അഗതയുടെ മാധ്യസ്ഥം ഏറെ പ്രയോജനപ്പെടുമെന്നതാണ് പാരമ്പര്യവിശ്വാസം. പുരാതന കാലം മുതല്‍ അഗതായോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥന നിലവിലുണ്ട്. അജ്ഞാതകര്‍ത്താവ് രചിച്ച ആ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം.

    ഓ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, വിശുദ്ധിയുടെ മഹത്വത്തിലേക്ക് അഗതായെ ഉയര്‍ത്തിയ അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും അഗതായുടെ മാധ്യസ്ഥശക്തിയെയോര്‍ത്ത് അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.

    ഇപ്പോള്‍ ഞാന്‍ എന്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധ അസ്വസ്ഥതകളും വേദനകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിശുദ്ധ അഗതായേ നിനക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഈ വേദനകളെ നിന്റെ ശക്തമായ മാധ്യസ്ഥശക്തിയാല്‍ ഈശോയ്ക്ക് സമര്‍പ്പിക്കുകയും ഈശോയില്‍ നിന്ന് പൂര്‍ണ്ണമായ സൗഖ്യം വാങ്ങിനല്കുകയും ചെയ്യണമേ. എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന ഈശോയേ അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!