Wednesday, November 5, 2025
spot_img
More

    കര്‍ദിനാള്‍ ലെയോണോര്‍ദോ സാന്ദ്രിയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും കോലം കത്തിക്കല്‍; പ്രതിഷേധം കത്തിപടരുമ്പോള്‍ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് പങ്കില്ലെന്ന് പ്രസ്താവന

    കാക്കനാട്: ഏകീകൃതകുര്‍ബാനയുടെ പേരില്‍ റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.

    സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്നും തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍ പ്രതികരിച്ചു. പൗരസ്ത്യ സഭകള്‍ക്കായുളള മാര്‍പാപ്പയുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരെയുള്ള നീക്കമായി മാത്രമേ വിലയിരുത്താനാകൂ എന്നും മാധ്യമകമ്മീഷന്‍ നിരീക്ഷിച്ചു. അഭിവന്ദ്യ പിതാക്കന്മാരുടെ കോലങ്ങള്‍ കത്തിച്ചത് തികഞ്ഞ ധിക്കാരവും സഭാവിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയും സഭാധ്യക്ഷന്മാരുടെ കോലം കത്തിക്കുകയും പൊതുജനമധ്യത്തില്‍ സഭയെ അപമാനിക്കുകയും ചെയ്ത സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലും പ്രതികരിച്ചു.

    സോഷ്യല്‍ മീഡിയായിലുംകോലംകത്തിക്കലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എറണാകുളം- അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. മാത്യു കിലുക്കന്‍ വിശദീകരണം നല്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു. കോലങ്ങള്‍ കത്തിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു അഭിപ്രായപ്പെടുന്ന പ്രസ്താവനയില്‍ ഈ സംഭവത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്കോ അതിന്റെ നേതൃത്വത്തിനോ റിന്യൂവല്‍ സെന്റര്‍ അധികാരികള്‍ക്കോ യാതൊരു പങ്കുമില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.

    ക്രിസ്തീയമല്ലാത്ത ഇത്തരം പ്രതിഷേധപ്രകടനങ്ങളെ പൂര്‍ണ്ണമായും അതിരൂപത അപലപിക്കുന്നു, സംഭാഷണത്തിലധിഷ്ഠിതമായ പ്രശ്‌നപരിഹാരത്തിനാണ് അതിരൂപത എപ്പോഴും താല്പര്യപ്പെടുന്നതെന്നും പ്രസ്താവന പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!