Tuesday, November 4, 2025
spot_img
More

    ജീവിതത്തില്‍ മുഴുവന്‍ തടസ്സങ്ങളാണോ, ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ

    തടസ്സങ്ങളില്‍ തട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വിഷമിക്കുന്ന അനേകര്‍ നമുക്കു ചുറ്റിനുമുണ്ട്. ജോലി തടസം, വിവാഹ തടസം, വീടു നിര്‍മ്മാണത്തിനുളള തടസം, വിദേശവാസത്തിനുളള തടസം, സ്ഥലം വില്പനയ്ക്കുള്ള തടസം…. ഇങ്ങനെ പോകുന്ന ഒരുപാടു ഒരുപാടു തടസ്സങ്ങള്‍.. ഈ തടസങ്ങളോരോന്നും സ്വഭാവികമായും നമ്മെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്. മനസ്സ് മടുപ്പിക്കാനും കാരണമാകാറുണ്ട്. മാനുഷികമായി നാം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നവയല്ല ഇവയോരോന്നും..

    ഇത്തരം സന്ദര്‍ഭങ്ങളില്‍ വചനത്തെ മുറുകെ പിടിക്കുക.. വചനം ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കുക. എല്ലാ വിധത്തിലുള്ള തടസ്സങ്ങളെയും തകര്‍ക്കാന്‍ കഴിയുന്ന ഒരു വചനമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

    നമ്മുടെ ആവശ്യമെന്താണോ നാം നേരിടുന്ന തടസം എന്താണോ അതിനെ ഓര്‍മ്മിച്ചുകൊണ്ട് ഈ വചനം ഏറ്റു ചൊല്ലി വിശ്വാസത്തോടെ ഉറക്കെയും സാധിക്കുമെങ്കിലും കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നും പ്രാര്‍ത്ഥിക്കുക.

    ഞാന്‍ നിനക്ക് മുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. (ഏശയ്യ 45:2)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!