ബ്രസീല്‍: നിരീശ്വരവാദികളുമായുളള നിയമപോരാട്ടത്തില്‍ ഒടുവില്‍ മരിയഭക്തര്‍ക്ക ജയം. മരിയരൂപം ഹൈവേയില്‍ സ്ഥാപിക്കാന്‍ കോടതി ഉത്തരവ് നല്കി. രണ്ടുവര്‍ഷത്തെ നിയമപോരാട്ടമാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്. ബ്രസിലീലെ ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തെക്കാള്‍ വലിപ്പുമുള്ള, 165 അടി ഉയരമുള്ള, അപ്പാരെസിഡായിലെ മാതാവിന്റെ രൂപമാണ് സാന്‍ പൗലോയ്ക്കും റിയോ ഡി ജാനെറോയ്ക്കും ഇടയിലുള്ള ഹൈവേയില്‍ സ്ഥാപിക്കാന്‍ കോടതി അനുവാദം നല്കിയിരിക്കുന്നത്.
ഹൈവേയില്‍ മരിയരൂപം സ്ഥാപിക്കുന്നതിനെതിരെ നിരീ്ശ്വരവാദികള്‍ രംഗത്തെത്തിയിരുന്നു. ഗില്‍മര്‍ പിന്ന എന്ന ആര്‍ട്ടിസ്റ്റാണ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ സ്റ്റാച്യൂ സംഭാവന ചെയ്തിരിക്കുന്നത്.
കത്തോലിക്കാവിശ്വാസം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ പണം വിനിയോഗിക്കുകയാണെന്നും ഇത് മതനിരപേക്ഷ രാഷ്ട്രത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു നിരീശ്വരവാദികളുടെ വാദം. അപ്പാരെസിഡയില്‍ നടക്കുന്നത് മതപരമായ ടൂറിസമാണെന്നും അത് ജനങ്ങളെ ആകര്‍ഷിക്കുകയുംവാണിജ്യപരമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ മരിയരൂപം സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മേയര്‍ അധികാരം ദുരുപയോഗിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഔര്‍ ലേഡി ഓഫ് അപ്പാരെസിഡയുടെ അഞ്ച് രൂപങ്ങള്‍ ഇതേ ആര്‍ട്ടിസ്റ്റ് തന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അവയിലൊന്നു പോലും നീക്കം ചെയ്തിട്ടുമില്ല.