വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം നാളെ ആരംഭിക്കും. മൂന്നിന് സമാപിക്കും ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു എന്ന അപ്പസ്‌തോലപ്രവര്‍ത്തനം 28:2 ലെ തിരുവചനമാണ് അപ്പസ്‌തോലിക പര്യടനത്തിന്റൈ ആപ്തവാക്യം.
രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട് മാള്‍ട്ടയിലെ കത്തോലിക്കാവിശ്വാസത്തിന്, റോമിന്റെ ആദ്യകാല കോളനികളിലൊന്നായിരുന്നു മാള്‍ട്ട. കപ്പല്‍ചേതത്തില്‍ നിന്ന് രക്ഷപെട്ട പൗലോ്‌സ് അപ്പസ്‌തോലന്‍ അഭയം തേടിയ ഗുഹ ഇന്ന് സെന്റ് പോള്‍സ് ഗ്രോട്ടോയെന്നാണ് അറിയപ്പെടുന്നത്. മാള്‍ട്ടയിലെ ആദ്യ ബിഷപ് വിശുദ്ധ പബ്ലിയസ് ആയിരുന്നു. പൗലോസ് അപ്പസ്‌തോലനാണ് ഇദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. കത്തോലിക്കാ മതബോധനം മാള്‍ട്ടയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്കരാണ്. സെക്കുലറിസം പിടിമുറുക്കാന്‍ കാത്തിരിക്കുന്ന രാജ്യം കൂടിയാണ മാള്‍ട്ട. എങ്കിലും നൂറ്റാണ്ടുകളായി ഇവിടെയുളള ഭരണാധിപന്മാര്‍ കത്തോലിക്കാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്. അബോര്‍ഷന്‍ ഇവിടെ ഇതുവരെയും നിയമവിധേയമായിട്ടില്ല.
ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും മാള്‍ട്ട സന്ദര്‍ശിച്ചിട്ടുണ്ട്, ജോണ്‍ പോള്‍ രണ്ടുതവണ ഇവിടെയെത്തിയിട്ടുണ്ട്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തെ ലോകം മുഴുവന്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.