Thursday, September 18, 2025
spot_img
More

    ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കുന്ന കരുണയുടെ നൊവേന നാളെ മുതല്‍ മരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു

    ലോകരക്ഷയ്ക്കുവേണ്ടി ക്രിസ്തു കാല്‍വരിയില്‍ രക്തം ചിന്തിമരിച്ച ദിവസമാണ് ദു:ഖവെളളി. അതുകൊണ്ടുതന്നെ ഈ ദിവസം നമ്മുക്ക് രക്ഷയുടെ ദിവസമാണ്. ദൈവം നമുക്ക് രക്ഷ നല്കിയദിവസം. ഈ രക്ഷയിലേക്ക് കടന്നുവരാനും ദൈവികമായ കൃപ സ്വീകരിക്കാനും നമ്മെ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ് കരുണയുടെ നൊവേന. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ക്രിസ്തുവെളിപെടുത്തിക്കൊടുത്ത പ്രാര്‍ത്ഥനയാണ് ഇത്.

    ഈ പ്രാര്‍ത്ഥന ഏതു ദിവസം ആരംഭി്ക്കാമെങ്കിലും കൂടുതല്‍ അനുഗ്രഹപ്രദം ദു:ഖവെളളിയാഴ്ചയാണ്. ലോകം മുഴുവന്റെയും മേല്‍ ദൈവകാരുണ്യം മഴ പോല്‍ ചൊരിഞ്ഞിറങ്ങിയ ദിവസമാണല്ലോ അത്. അതുകൊണ്ട് നമുക്കും നാളെ മുതല്‍ കരുണയുടെ നൊവേനപ്രപാര്‍ത്ഥിക്കാം, ജീവിതത്തില്‍ അതഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം.

    മരിയന്‍ പത്രത്തിലും വായനക്കാര്‍ക്കായി നാളെ മുതല്‍ ഈ പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്. എല്ലാ വായനക്കാരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ. മരിയന്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഈ പ്രാര്‍ത്ഥന ലഭ്യമാണ്. സാധിക്കുന്നവരെല്ലാം ഈ പ്രാര്‍ത്ഥന മറ്റുളളവര്‍ക്ക് ഷെയര്‍ ചെയ്യാനും ശ്രദ്ധിക്കുമല്ലോ. നമുക്ക് ഒരുമിച്ച് ദൈവാനുഗ്രഹം പ്രാപിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!