കാക്കനാട്: ഇന്നലെ 77 ാം ജന്മദിനം ആഘോഷിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ ജിറേല്ലി ജന്മദിനാശംസകള്‍ നേര്‍ന്നു. മൗണ്ട സെന്റ് തോമസിലെത്തിയാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്ത്,വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൂരിയായിലെവൈദികര്‍ എന്നിവരും സ്ഥാനപതിക്കൊപ്പമുണ്ടായിരുന്നു.
തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി എത്തിയതാണ് വത്തിക്കാന്‍ സ്ഥാനപതി.