മോസ്്‌ക്കോ: കഴിഞ്ഞ ഏഴു വര്‍ഷമായി റഷ്യയില്‍ സേവനം ചെയ്തിരുന്ന കത്തോലിക്കാ പുരോഹിതനോട് രാജ്യം വിട്ടുപോകാന്‍ ഉത്തരവ്. ഫാ. ഫെര്‍നാന്‍ഡോ വേറയോടാണ് രാജ്യം വിട്ടുപോകാന്‍ ഉത്തരവ് നല്കിയിരിക്കുന്നത്. മെക്‌സിക്കന്‍ വംശജനാണ്. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇത്തരമൊരു നടപടിക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. സെന്റ് പീറ്റര്‍ ആന്റ് പോള്‍ പാരീഷ് റെക്ടറാണ് ഇദ്ദേഹം. തുടക്കത്തില്‍ 24 മണിക്കൂര്‍ സമയമാണ് രാജ്യംവിട്ടുപോകാന്‍ നല്കിയിരുന്നതെങ്കിലും പിന്നീട് അത് 15 ദിവസമായി നീട്ടികൊടുക്കുകയായിരുന്നു.