സിവെല്ലി: സ്പാനീഷ് കര്‍ദിനാള്‍ കാര്‍ലോസ് അമിഗോ ശ്വാസകോശ സംബനധമായ ഓപ്പറേഷനെ തുടര്‍ന്ന് അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശത്തില്‍ ഫഌയിഡ് കെട്ടുന്നതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന് വിധേയനായിരുന്നു അദ്ദേഹം. ഓപ്പറേഷന് ശേഷം ഹൃദയപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ക്രൈസ്തവ-മുസ്ലീം-ജൂത വിഭാഗങ്ങള്‍ക്കിടയിലുള്ള സംവാദത്തിന് മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിവെല്ലി രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്നു.
ഏപ്രില്‍ 30 നാണ് സംസ്‌കാരച്ചടങ്ങുകള്‍. സെന്റ് പോള്‍ ചാപ്പലില്‍ കബറടക്കം നടക്കും.