Sunday, July 13, 2025
spot_img
More

    ദേവസഹായം പിള്ളയുടെ വിശുദ്ധപദപ്രഖ്യാപനം ഇന്ന്

    വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ ആ്ദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. തിരുക്കര്‍മ്മങ്ങള്‍ ഇന്ത്യന്‍ സമയം 1.30 ന് ആരംഭിക്കും.

    1712 ഏപ്രില്‍ 23 ന് ഒരു ഹൈന്ദവകുടുംബത്തിലായിരുന്നു ദേവസഹായം പിളളയുടെ ജനനം.കൊട്ടാരത്തിലെ കാര്യദര്‍ശിയായിരിക്കവെയാണ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്.1752 ജനുവരി 14 നാണ് ക്രിസ്്തുവിശ്വാസത്തെപ്രതി ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ചത്.2012 ഡിസംബര്‍ രണ്ടിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

    ദേവസഹായം പിള്ളയെ കൂടാതെ ഒമ്പതുപേരെ കൂടി ഇന്ന്് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!