അപ്പനും മകളും വിശുദ്ധനിരയിലേക്ക്…

വരും കാലങ്ങളില്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്ക് ഒരു അപ്പനും മകളും കൂടി വിശുദ്ധരായി പേരുചേര്‍ക്കപ്പെടും. ധന്യന്‍ ഫ്രാന്‍സിസ്‌ക്കോയും മകള്‍ മരിയ ദെ ലായുമാണ് ഇവര്‍.മരിയയുടെ മാധ്യസ്ഥയിലുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ അംഗീകാരം നല്കിയതോടെ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് തീരുമാനമായി.

ലിസ്യൂവിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിലാണ് മരിയ ക്ഷയരോഗബാധിതയാകുന്നത്. 21 വയസായിരുന്നു അവള്‍ക്ക് അപ്പോള്‍. താന്‍ അധികം വൈകാതെ മരണമടയുമെന്ന് മരിയയ്ക്ക് അറിയാമായിരുന്നു. 22 ാം വയസില്‍ മരിയ മരണമടഞ്ഞു. മരിയയുടെ മരണത്തിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ മരണമടഞ്ഞു.

പി്ന്നീട് ഫ്രാന്‍സിസ്‌ക്കോ റിഡംപ്റ്ററിസ്റ്റ് വൈദികനായി. മകളുടെ നാമകരണ നടപടികളുടെ തുടക്കം കാണാനും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates