Friday, February 7, 2025
spot_img
More

    രക്തസാക്ഷിത്വം സഭയില്‍ സാധാരണം: കര്‍ദിനാള്‍ ജോസഫ് സെന്‍

    ഹോംങ്കോഗ: രക്തസാക്ഷിത്വം നമ്മുടെ സഭയില്‍ സാധാരണമാണെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍, നമ്മള്‍ നമ്മുടെ വിശ്വാസത്തിനും വിശ്വസ്തതയ്ക്കും വേണ്ടി കുറെ വേദനകള്‍ സഹിക്കുകയും വേണം. ഹോംങ്കോഗ് കോടതിയില്‍ ഹാജരായതിന് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

    ചൈനയില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്കുവേണ്ടി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് പോലീസ് കര്‍ദിനാളിനെ അറസ്റ്റ് ചെയ്യുകയും വിട്ടയ്ക്കുകയും ചെയ്തത്. തന്റെ കേസിനെക്കുറിച്ച് സംസാരിക്കാതെ ചൈനയുടെവിവിധ ഭാഗങ്ങളില്‍ കത്തോലിക്കര്‍ക്ക് വിശുദധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

    ഷാ്ങ്ഹായ്,ബെയ്ജിംങ് പ്രവിശ്യകളില്‍ കോവിഡിന്റെ പേരില്‍ കടുത്ത നിയന്ത്രണങ്ങളാണ് ചുമ്ത്തിയിരിക്കുന്നത്. മതപരമോ അല്ലാത്തതോ ആയകാരണങ്ങള്‍ കൊണ്ട് കൂട്ടം ചേരുന്നത് വിലക്കിയിട്ടുമുണ്ട്.ഇതിന് പുറമെയാണ് 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള വിലക്ക്.

    300 പേര്‍ മാത്രമാണ് കര്‍ദിനാള്‍സെന്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ പങ്കെടുക്കാനുണ്ടായിരുന്നുളളൂ, എന്നാല്‍ ലൈവ്‌സ്ട്രീമിങ്ങില്‍ പതിനായിരങ്ങളാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. സെപ്തംബര്‍ 19 ന് കര്‍ദിനാള്‍സെന്നിന്റെ വിചാരണ ആരംഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!