ദൈവദാസന്‍, ധന്യന്‍, വാഴ്ത്തപ്പെട്ടവന്‍,വിശുദ്ധന്‍..കത്തോലിക്കാസഭയിലെ പുണ്യജീവിതങ്ങളുടെ നാമകരണനടപടികളിലെ നാലുവിശേഷണങ്ങളും നാള്‍വഴികളുമാണ് ഇത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആ വ്യക്തിയെ വിശുദ്ധന്‍, വിശുദ്ധ എന്നേ വിളിക്കാറുള്ളൂ.
പക്ഷേ ഇതിന് അപവാദമാണ് വിശുദ്ധ ബീഡ്. വിശുദ്ധന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തെ ധന്യനായ ബീഡ് എന്നാണ് വിളിച്ചിരുന്നത്,.വിശുദ്ധനായി കഴിഞ്ഞപ്പോഴും ആ വിളിക്ക് മാറ്റമുണ്ടായില്ല.
ഇതില്‍നിന്ന് മനസ്സിലാക്കേണ്ട കാര്യംബീഡ് വിശുദ്ധനല്ല എന്നല്ല. അദ്ദേഹത്തിന്റെ പരിശുദ്ധിയെയും സ്വഭാവമഹിമയെയും വ്യക്തിത്വത്തെയും സൂചിപ്പിക്കാനാണ് അങ്ങനെയൊരു വിശേഷണം നല്കിയിരിക്കുന്നത്. വിശുദ്ധപദവിയുമായിഇതിന് യാതൊരു ബന്ധവുമില്ല.