Sunday, December 22, 2024
spot_img
More

    മാതാവിലൂടെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കൂ.. പരിശുദ്ധ അമ്മ പറയുന്നു

    ഈശോയിലെത്താനുളള കുറുക്കുവഴിയാണ് മാതാവ് എന്നതാണ് നമ്മുടെ വിശ്വാസം. ആ വിശ്വാസം ഒരിക്കലും തെറ്റുമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പ്രത്യക്ഷീകരണങ്ങളിലും സ്വകാര്യദര്‍ശനങ്ങളിലുമെല്ലാം മാതാവ് ഇക്കാര്യം വ്യക്കമാക്കിയിട്ടുമുണ്ട്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലും മാതാവ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

    ഞാനെപ്പോഴും നിന്നോട് ആവശ്യപ്പെടുന്നതുപോലെ എന്നിലൂടെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. അതുവഴി ഒരുപാട് കാര്യങ്ങള്‍ പൂര്‍്ത്തിയാക്കാനും സമാധാനത്തിലായിരിക്കാനും നിനക്ക് സാധിക്കും. എന്റെ ഹൃദയത്തിലേക്ക് നിന്നെ ഞാന്‍ പ്രവേശിപ്പിക്കുന്നു. സ്വഭവനമെന്നതുപോലെ ഞാന്‍ നിന്റെ ഹൃദയത്തില്‍ വ്യാപരിച്ചുകൊളളട്ടെ. പ്രാര്‍ത്ഥിക്കുക.ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. സമാധാനം.

    മക്കളായ നാം അമ്മയെ വിളിക്കുമ്പോള്‍ അവരോട് പ്രത്യുത്തരിക്കുമെന്നും നമ്മുടെചപലതകള്‍ പരിഗണിക്കാതെ അമ്മ നമുക്ക് നേരെ വിമലഹൃദയം വച്ചുനീട്ടുന്നുണ്ടെന്നും ഇതേ സന്ദേശത്തില്‍ അമ്മ വ്യക്തമാക്കുന്നുമുണ്ട്.

    നമുക്ക് അമ്മയുടെ വിമലഹൃദയത്തില്‍ അഭയം തേടാം..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!