Thursday, November 21, 2024
spot_img
More

    ആശുപത്രി കിടക്കയില്‍ വച്ച് മാമ്മോദീസാ സ്വീകരിച്ച പന്ത്രണ്ടുകാരന്റ ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടവുമായി അമ്മ

    ബ്രെയ്ന്‍ ഡാമേജിനെ തുടര്‍ന്ന് കോമാ സ്‌റ്റേജില്‍ കഴിയുന്ന മകന്റെ ജീവന്‍ രക്ഷിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ഒരു അമ്മ.യുകെയിലാണ് സംഭവം. രാജ്യത്തെ നിയമമനുസരിച്ച് കോമാ യില്‍ കഴിയുന്ന ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ മെഡിക്കല്‍ സപ്പോര്‍ട്ട്പിന്‍വലിക്കാവുന്നതാണ്.

    എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍ച്ച്ി ബാറ്റര്‍സ്ബീ എന്ന 12 കാരന്റെ അമ്മ. ഏപ്രില്‍ ഏഴിനാണ് കഴുത്തിന് പരിക്ക് പറ്റി ആര്‍ച്ച് ഹോസ്പിറ്റലിലായത്. ആശുപത്രിയിലെത്തിച്ചപ്പോഴേ്ക്കും ബ്രെയ്ന്‍ ഡാമേജ് സംഭവിച്ചുകഴിഞ്ഞിരുന്നു.

    ജിമ്മാനിസ്റ്റിക്കായ ആര്‍ച്ചിക്ക് അത്തരം പരിശീലനത്തിനിടയിലാണ്പരിക്കുണ്ടായത്. പിന്നീ്ട് ഇന്നുവരെ അവന്‍ ബോധം വീണ്ടെടുത്തിട്ടില്ല.എന്നാല്‍ മകന്‍ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.

    ബ്രെയ്ന്‍ ഡെത്ത് സംഭവിച്ചുകഴിഞ്ഞുവെന്ന് ഡോക്ടേഴ്‌സ് വിധിയെഴുതിയാല്‍ കോടതി ലൈഫ് സപ്പോര്‍ട്ട് നിര്‍ത്തലാക്കാന്‍ ഉത്തരവിടും. പക്ഷേ മകനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ അമ്മ തയ്യാറല്ല. അമ്മയെന്ന നിലയില്‍ അവന്റെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കടമയുണ്ടെന്നാണ് അമ്മയുടെ വാദം. അതിന് തന്റെ കത്തോലിക്കാവിശ്വാസം ഏറെ പ്രചോദനമാകുന്നുമുണ്ട് ഈസ്റ്റര്‍ ദിനത്തിലാണ് ഈ കുടുംബം കത്തോലിക്കാവിശ്വാസത്തിലേക്ക കടന്നുവന്നത്. ആര്‍ച്ചിക്ക് ആശുപത്രികിടക്കയില്‍വച്ചായിരുന്നു മാമോദീസാ നല്കിയത്. പത്തുവയസുമുതല്‍ ആര്‍ച്ചി കത്തോലിക്കാവിശ്വാസത്തോട് അനുഭാവമുള്ള വ്യക്തിയായിരുന്നു.

    കഴിഞ്ഞ ക്രിസ്തുമസിന് അമ്മയോട് ആവശ്യപ്പെട്ടതും മാമ്മോദീസാ സ്വീകരിക്കണമെന്നായിരുന്നു. പക്ഷേ ഈസ്റ്ററിന് മുമ്പ് ആര്‍ച്ചി ആശുപത്രിലായി. ഈസ്റ്റര്‍ ദിവസം ആര്‍ച്ചിക്ക് മാമ്മോദീസാ നല്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!