കൊച്ചി: മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മത്തിരുനാളും സീറോ മലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട്‌സെന്റ് തോമസില്‍ നാളെആഘോഷിക്കുന്നു.രാവിലെ 8.30 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഒമ്പതിന് കര്‍ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസകുര്‍ബാന. തുടര്‍ന്ന് സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൊതുസമ്മേളനം മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
റവ.ഡോ പയസ് മലേക്കണ്ടത്തില്‍ തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ,ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ.മൈക്കിള്‍ കാരിമറ്റത്തിലിന് മല്‍പ്പാന്‍ പദവി നല്കി ചടങ്ങില്‍ ആദരിക്കും.