ലിംഗാടിസ്ഥാനത്തില്‍ സ്ത്രീകള്‍ മതപീഡനം നേരിടുന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍ ഡിസി: ലിംഗാടിസ്ഥാനത്തില്‍് സ്ത്രീകള്‍ മതപീഡനം നേരിടുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ തങ്ങളുടെ ലിംഗത്തിന്റെ പേരില്‍ ലോകമെങ്ങും മതപീഡനത്തിനും വിവേചനത്തിനും ഇരകളാകുന്നു. വാഷിംങടണ്‍ ഡിസിയില്‍ നടന്ന ഇന്റര്‍നാഷനല്‍ റിലീജിയസ്ഫ്രീഡം ഉച്ചകോടിയാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്.

ജൂണ്‍ 28 മുതല്‍ 30 വരെ തീയതികളിലാണ് ഉ്ച്ചകോടിനടന്നത്. സ്ത്രീകളായതിന്റെ പേരില്‍ ബലാത്സംഗം,നിര്‍ബന്ധിത വിവാഹം, വന്ധ്യംകരണം,ജനനനിയന്ത്രണം തുടങ്ങിയവയ്ക്ക് അവര്‍ വിവാഹിതരാകുന്നു. ഇത് മതപീഡനത്തിന്റെ ഭൂതകാലത്തിന്റെ ഉല്പന്നമല്ല, വര്‍ത്തമാനകാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.

യസീദി വനിതകള്‍ ഇസ്ലാമിക ഭരണകൂടത്തിന്റെകീഴില്‍ ലൈംഗികമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതായും ഉച്ചകോടി നിരീക്ഷിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.