ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ചിന്റെ സഹസ്ഥാപകന്‍ റിയാന്‍ സ്വീഗെലാര്‍ സാത്താനിസം ഉപേക്ഷിച്ച് കത്തോലിക്കാസഭയിലേക്ക്.റിയാന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. സാത്താന്‍ ചര്‍ച്ച് വിടുകയും കത്തോലിക്കാസഭ ആശ്ലേഷിക്കുകയുംചെയ്തതിനെക്കുറിച്ച് ആളുകള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് തന്റെ ജീവിതകഥ അദ്ദേഹം വിസ്തരിക്കുന്നത്.
സ്വവര്‍ഗ്ഗാനുരാഗിയെന്ന് സ്വയംപ്രഖ്യാപിക്കുന്ന ഇദ്ദേഹം ഇരുപതു വര്‍ഷത്തോളം ഒരു ക്രിസ്ത്യന്‍മിനിസ്ട്രിയുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു സാത്താന്‍ സഭയിലേക്ക് ആകൃഷ്ടനായിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. വളരെധികംനിരാശ നിറഞ്ഞവരാണ സാത്താന്‍ സഭയിലേക്ക് ആകൃഷ്ടരാകുന്നതെന്നാണ് റിയാന്‍ പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി താന്‍ ഇത്തരക്കാരെ കാണുന്നുവെന്ന് അദ്ദേഹം പറയുന്നു.
ക്രിസ്തുവിന്റെ സ്‌നേഹമാണ് തന്നെ സാത്താന്‍സഭ വിട്ടുപേക്ഷിക്കാനും കത്തോലിക്കാസഭയില്‍ അംഗമാകാനും പ്രേരണ നല്കിയതെന്നും റിയാന്‍ വ്യക്തമാക്കുന്നു.
റിയാന്റെ രാജി സ്വീകരിച്ചുകൊണ്ടും അദ്ദേഹം നല്കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും സാത്താനിക ചര്‍ച്ച് ഓഫ് സൗത്ത്പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.