Thursday, November 21, 2024
spot_img
More

    ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നാലു ദേവാലയങ്ങളില്‍ അഗ്നിബാധ

    ലൂര്‍ദ്: മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ പേരില്‍ പ്രശസ്തമായ ലൂര്‍ദ്ദിലെ നാലുദേവാലയങ്ങളില്‍ അഗ്നിബാധ. ജൂണ്‍ 10-11 രാത്രിയിലാണ് അപകടമുണ്ടായത്.പെട്ടെന്ന് തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ ്സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. തീര്‍ത്ഥാടകര്‍ക്ക് പരിക്കോ മറ്റ് അപകടങ്ങളോ സംഭവിച്ചിട്ടുമില്ല. എങ്കിലും അഗ്നിബാധയെതുടര്‍ന്ന് തീര്‍ത്ഥാടനകേന്ദ്രത്തിന് വന്‍സാമ്പത്തികബാധ്യതയാണ് വന്നുചേര്‍ന്നിരിക്കുന്നത്. 1.5 മില്യന്‍ ഡോളറിന്റേതാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്.

    യാദൃചഛികമായി സംഭവിച്ച അഗ്നിബാധയെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണംപ്രഖ്യാപിച്ചിട്ടുണ്ട്.

    മരിയന്‍ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട എട്ടു ചാപ്പലുകളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.ഇതില്‍ നാലെണ്ണത്തിലാണ് തീപിടുത്തമുണ്ടായത്. നദിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന ലൂര്‍ദ്ദ് മാതാവിന്റെ രൂപത്തിനും തീപിടുത്തത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

    കോവിഡ് നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ലൂര്‍ദ്ദിലേക്ക് തീര്‍തഥാടക പ്രവാഹമാണ്. ഓരോവര്‍ഷവും 380 മെട്രിക് ടണ്‍ മെഴുകുതിരികളാണ് ഈ ദേവാലയങ്ങളില്‍ വിശ്വാസികള്‍ കത്തിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!