Saturday, July 12, 2025
spot_img
More

    നല്ലതുപോലെ കുമ്പസാരിക്കണോ? ഇതാ വൈദികര്‍ നല്കുന്ന ചില ടിപ്‌സുകള്‍

    കുമ്പസാരം ഒരു ചടങ്ങ് പോലെ നടത്താതെ ആത്മാര്‍ത്ഥതയോടെ ചെയ്യണമെങ്കില്‍ അതിന് കൃത്യമായ ഒരുക്കം നടത്തേണ്ടതുണ്ട്. ആത്മീയമായി ഒരുങ്ങേണ്ടതുമുണ്ട്. സ്തുത്യര്‍ഹമായി ശുശ്രൂഷ നിറവേറ്റിക്കൊണ്ടിരിക്കുന്ന ചില വൈദികരുടേതായ കുമ്പസാരത്തിനുള്ള ടിപ്‌സ് ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചത്ഇങ്ങനെയാണ്

    മനസ്സാക്ഷി പരിശോധിക്കുക, നാം കുമ്പസാരക്കൂട്ടില്‍ കണ്ടുമുട്ടുന്നത് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ക്ഷമയുമാണ് എന്ന കാര്യം മറക്കരുത്.

    ആയിരിക്കുന്ന അവസ്ഥ എന്താണോ അത് വൈദികനോട് പറയുക, കുടുംബനാഥനാകാം. സന്യസ്തയാകാം. അവിവാഹിതനാകാം. നിങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാല്‍ മാത്രമേ അതനുസരിച്ച് നിങ്ങളെ ആശ്വസിപ്പിക്കാന്‍ വൈദികന് കഴിയൂ.

    പാപങ്ങള്‍ എന്തായാലും അത് മറയില്ലാതെ പറയണം.

    വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല കുമ്പസാരിക്കേണ്ടത്. തുടര്‍ച്ചയായ കുമ്പസാര സ്വീകരണങ്ങള്‍ ആത്മാവിന് വളരെ നല്ലതാണ്.

    കുമ്പസാരം ആത്മാവിന്റെ മുറിവുണക്കുന്ന പ്രക്രിയയാണ്. ശരീരത്തിലെ മുറിവു ഉണങ്ങാന്‍ സമയമെടുക്കുന്നതുപോലെ ആത്മാവിന്റെ മുറിവുണങ്ങാനും സമയമെടുക്കും.

    വൈദികന്‍ ഒരു ഡോക്ടറെപോലെയാണ്. ഡോക്ടറോട് രോഗത്തെക്കുറിച്ച് എല്ലാം വിശദമായി പറയുന്നതുപോലെ പാപത്തെക്കുറിച്ച് വിശദമായി വൈദികനോട് പറയണം.

    ദൈവത്തിന്റെ സ്‌നേഹം നമ്മുടെ പാപത്തെക്കാള്‍ ശക്തമാണ്. ദൈവത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വിനീതമായ കുമ്പസാരത്തിലാണ്. സാഹിത്യം കേള്‍ക്കാന്‍ വൈദികന് താല്പര്യമില്ല. അതുകൊണ്ട് ലളിതമായി, ആത്മാര്‍ത്ഥമായി വ്യക്തമായി തന്റെ പാപങ്ങള്‍ വൈദികനോട് ഏറ്റുപറയുക.

    കുമ്പസാരം പാപം കഴുകിക്കളയല്‍ മാത്രമല്ല ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ കൂടിയാണ്.

    വൈദികനോട് പാപങ്ങള്‍ ഏറ്റുപറയുകയും അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടത് നമ്മള്‍ ദൈവത്തിന്റെ കരുണയെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!