ഇല്ലിനോയിസ്: ഇല്ലനോയിസിലെ മെത്തഡിസ്റ്റ് ദേവാലയത്തിലെ അംഗങ്ങള്‍ കുരിശു നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്. മറ്റൊന്നിനും വേണ്ടിയല്ല റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന യുക്രൈയന്‍ ജനതയ്ക്ക് അതിജീവനത്തിനുള്ള കരുത്തുനല്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ക്ക്അയ്ക്കാന്‍ വേണ്ടിയാണ്. ഈസ്റ്റ് ജോര്‍ദാന്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് ഓഫ് സ്റ്റെറിലിംങിലെ വിശ്വാസികളാണ് ഇവര്‍. 18 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള കുരിശാണ് ഇവര്‍ നിര്‍മ്മിക്കുന്നത്.
ഫെബ്രുവരി 24 നായിരുന്നു യുക്രെയ്‌ന്റെ മേലുള്ള റഷ്യന്‍ അധിനിവേശം, ഇതോടെ ജനജീവിതം ഇവിടെ ദുസ്സഹമായി മാറിയിരിക്കുകയാണ്. അനേകര്‍ പലായനം ചെയ്തു.
ജൂലൈവരെയുളള കണക്കു പ്രകാരം 5,024 പേര്‍കൊല്ലപ്പെട്ടു.6520 പേര്‍ക്ക് പരിക്കേറ്റു. മരണമടഞ്ഞവരില്‍141 പെണ്‍കുട്ടികളും 161 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അത്യന്തം ദയനീയമായ ഈ അവസരത്തില്‍ വിശ്വാസത്തിന് സാക്ഷികളാകാനുള്ള പ്രചോദനമാണ് കുരിശു നിര്‍മ്മാണത്തിലൂടെ മെത്തഡിസ്റ്റ് സഭാംഗങ്ങള്‍ നല്കുന്നത്.