മടമ്പം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഛായാചിത്രപ്രയാണത്തിന് കോട്ടയം അതിരൂപത മലബാര്‍ റീജണിലെ മടമ്പം ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തില്‍ തുടക്കമായി. ഈയാഴ്ച മലബാര്‍ റീജണിലെ വിവിധ ഇടവകകളില്‍ പ്രയാണംനടത്തുന്ന ഛായാചിത്രം അടുത്ത ഞായറാഴ്ച ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോനദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപത ഭാരവാഹികള്‍ ഏറ്റുവാങ്ങി അതിരൂപതയിലെ ഇടവകകളില്‍ പ്രയാണം നടത്തും. ഒരു രൂപതയില്‍ ഒരാഴ്ച വീതമാണ് പ്രയാണം നടക്കുന്നത്.
ഛായാചിത്രപ്രയാണം ഒക്ടോബര്‍ 30 ന് പാലാ രൂപതയില്‍ സമാപിക്കും.