ഇന്‍ഡോര്‍: ക്വയര്‍ സംഘത്തിലെ ഗായകര്‍ക്കുവേണ്ടി റിയാലിറ്റി ഷോ സംഘടിപ്പിച്ച് ക്രിസ്തീയ ടിവി ചാനല്‍. ആത്മദര്‍ശന്‍ ടിവി ചാനലാണ്
ഇത്തരത്തിലുള്ള ഒരു മത്സരത്തിന് രൂപം കൊടുത്തിരിക്കുന്നത്. വൈദികരുടെ ശുശ്രൂഷയെന്നതുപോലെ ഗായകസംഘത്തിന്റെ ശുശ്രൂഷയും വിലമതിക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ളവര്‍ക്ക് വിശാലമായ ഒരുപ്ലാറ്റ് ഫോം നല്കണമെന്നത് എന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമായിരുന്നു. അതിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു രൂപം വന്നിരിക്കന്നത്. ആത്മദര്‍ശന്‍ ടിവി സ്ഥാപകന്‍ ഫാ. ആനന്ദ് ചിറയത്ത് പറഞ്ഞു.
ഓണ്‍ലൈന്‍- ഓഫ് ലൈന്‍ ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 50 ഗായകരാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. സെമി ഫൈനലിലേക്ക് 20 പേരും ഫൈനല്‍മത്സരത്തിലേക്ക് പത്തുപേരും തിരഞ്ഞെടുക്കപ്പെടും. ഭോപ്പാലില്‍ നിന്നുള്ള 67 കാരനാണ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായക്കൂടുതലുള്ളവ്യക്തി. 40 വര്‍ഷമായി പള്ളിഗായകസംഘത്തിലെ അ്ംഗമാണ് അദ്ദേഹം.
എട്ടുമാസം കൊണ്ട് 15 നഗരങ്ങളിലായി 12 ദിവസത്തെ ഓഡിഷനിലൂടെയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.