വത്തിക്കാന്‍ സിറ്റി: വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ഓരോ ജീവനും ഏത് അവസ്ഥയിലും വിലയുള്ളതാണ്. ജൂലൈ 11 ന് മരണമടഞ്ഞ ലാംബെര്‍ട്ടിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്ത പാപ്പ വ്യക്തമാക്കി. ദൈവപിതാവ് തന്റെ കൈകള്‍ കൊണ്ട് ലാംബെര്‍ട്ടിനെ സ്വാഗതം ചെയ്യട്ടെയെന്നും പാപ്പ പ്രത്യാശിച്ചു.
പത്തുവര്‍ഷത്തോളം ശയ്യാവലംബിയായി കഴിഞ്ഞിരുന്ന വിന്‍സെന്റ് ലാംബെര്‍ട്ടിന് നല്കിവന്നിരുന്ന ജീവന്‍രക്ഷോപാധികളും അന്നവും വെള്ളവും ജൂലൈ രണ്ടു മുതല്‍ ഘട്ടം ഘട്ടമായി ഡോക്ടേഴ്‌സ് പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് ലാംബെര്‍ട്ട് മരണത്തിന് കീഴടങ്ങിയത്.
കര്‍ദിനാള്‍ സാറ, ലാംബെര്‍ട്ടിനെ വിശേഷിപ്പിച്ചത് രക്തസാക്ഷി എന്നാണ്.
മകന്റെ ജീവന്‍ നിലനിര്‍ത്താനായി ലാംബെര്‍ട്ടിന്റെ മാതാപിതാക്കള്‍ നീണ്ട നിയമയുദ്ധം തന്നെ നടത്തിയിരുന്നു. പക്ഷേ ഭാര്യയും സഹോദരങ്ങളും വിന്‍സെന്റ് മരിച്ചുകൊള്ളട്ടെ എന്ന നിലപാടാണ് എടുത്തിരുന്നത്.
കോടതിവിധി അറിഞ്ഞപ്പോള്‍ ലാംബെര്‍ട്ടിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.